കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....
Blogger Tips and TricksLatest Tips And TricksBlogger Tricks
കാസറഗോഡ് ഉപജില്ല സ്കൂള്‍ കലോത്സവം, എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം - ജല രക്ഷ ജീവ രക്ഷ [ JALA RAKSHA JEEVA RAKSHA.]... എല്ലാ സ്റ്റേജിതരമത്സരങ്ങളും 30.11.2015ന് 10മണിക്ക് തന്നെ ആരംഭിക്കും...പ്രോഗ്രാം കണ്‍വീനര്‍

HISTORY

കേരള സ്കൂൾ കലോത്സവം

തിരുവനന്തപുരത്ത് വെച്ച് നടന്ന നാല്പത്തി ഒമ്പതാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌[1]. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു. [2] [3]
സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

ചരിത്രം


കൊല്ലത്ത്വെച്ച് നടന്ന നാല്പത്തി എട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ
1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു[1]. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്[1]. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു[4]. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്[4]. ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി.അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു[4].
1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.[4].

കലാതിലകം,പ്രതിഭാ പട്ടങ്ങൾ]

കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നൽകുന്ന പതിവുണ്ടായിരുന്നു. 1986-ൽ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്‌ ഇതാരംഭിച്ചത്[1]. കവി ചെമ്മനം ചാക്കോയാണ്‌ പ്രതിഭ എന്ന പേരു നിർദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006-ലെ കലോത്സവം മുതൽ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങൾ നൽകുന്ന പതിവ് ഉപേക്ഷിച്ചു.2005-ൽ തിലകം നേടിയ ആതിര ആർ. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വർഷം പ്രതിഭാപട്ടം ഇല്ലായിരുന്നു[1].

സ്വർണ്ണക്കപ്പ്[]


117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ്
കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-മുതൽ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ്‌ 117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്[5]. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009-ൽ ഹയർസെക്കന്ററി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാൽ 2009-ലെ കലോത്സവം മുതൽ ഈ കപ്പ് ഹൈസ്കൂൾ ,ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ്‌ നൽകുന്നത്. [6]

കലോത്സവ വേദികൾ


കണ്ണൂരിൽവെച്ച് നടന്ന നാല്പത്തി ഏഴാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ
1956 മുതൽ കലോത്സവം നടന്ന വേദികളാണ്‌ ചുവടെ
ക്രമനമ്പർവർഷംവേദിസവിശേഷതകൾ
11957എറണാകുളം
21958തിരുവനന്തപുരം
31959ചിറ്റൂർ
41960കോഴിക്കോട്
51961തിരുവനന്തപുരം
61962ചങ്ങനാശ്ശേരി
71963തൃശ്ശൂർ
81964തിരുവല്ല
91965ഷൊർണ്ണൂർ
1966കലോത്സവം നടന്നില്ല
1967കലോത്സവം നടന്നില്ല
101968തൃശ്ശൂർ
111969കോട്ടയം
121970ഇരിങ്ങാലക്കുട
131971ആലപ്പുഴ
1972കലോത്സവം നടന്നില്ല
1973കലോത്സവം നടന്നില്ല
141974മാവേലിക്കര
151975പാലാകഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തു.
കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്ര
161976കോഴിക്കോട്
171977എറണാകുളം
181978തൃശ്ശൂർ
191979കോട്ടയം
201980തിരുവനന്തപുരം
211981പാലക്കാട്
221982കണ്ണൂർ
231983എറണാകുളം
241984കോട്ടയം
251985എറണാകുളം
ക്രമനമ്പർവർഷംവേദിസ്വർണ്ണക്കപ്പ്സവിശേഷതകൾ
261986തൃശ്ശൂർകലാതിലകം , കലാപ്രതിഭ പട്ടങ്ങൾ ആരംഭിച്ചു
271987കോഴിക്കോട്
281988കൊല്ലം
291989എറണാകുളം
301990ആലപ്പുഴ
311991കാസർഗോഡ്കോഴിക്കോട്
321992തിരൂർകോഴിക്കോട്
331993ആലപ്പുഴകോഴിക്കോട്
341994തൃശ്ശൂർ
351995കണ്ണൂർ
361996കോട്ടയം
371997എറണാകുളം
381998തിരുവനന്തപുരം
391999കൊല്ലം
402000പാലക്കാട്
412001തൊടുപുഴകോഴിക്കോട്
422002കോഴിക്കോട്കോഴിക്കോട്
432003ആലപ്പുഴകണ്ണൂർ
442004തൃശ്ശൂർകോഴിക്കോട്
452005തിരൂർപാലക്കാട്കലാതിലകം -ആതിര ആർ. നാഥ്‌
462006എറണാകുളംപാലക്കാട്കലാതിലകം,പ്രതിഭാ പട്ടങ്ങൾ ഉപേക്ഷിച്ചു
472007കണ്ണൂർകോഴിക്കോട്
482008കൊല്ലംകോഴിക്കോട്ഹിന്ദുസ്ഥാനി ശാസത്രീയ സംഗീതം പ്രദർശന ഇനമായി ഉൾപ്പെടുത്തി
492009തിരുവനന്തപുരംകോഴിക്കോട്ഹൈസ്കൂൾ ,ഹയർസെക്കന്ററി കലോത്സവം എന്നിവ ഒരുമിച്ചു നടന്നു
502010കോഴിക്കോട്കോഴിക്കോട്
512011കോട്ടയംകോഴിക്കോട്
522012തൃശ്ശൂർകോഴിക്കോട്ആൺകുട്ടികളുടെ കേരളനടനം മത്സര ഇനമായി ഉൾപ്പെടുത്തി.
532013മലപ്പുറംകോഴിക്കോട്14 പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി
542014പാലക്കാട്കോഴിക്കോട്വേദികളിൽ സി.സി.ടി.വി, വൈ ഫൈ വേദി, ഐടി@സ്കൂലിന്റെ തത്സമയ പോയന്റ് അപ്പ്ഡേറ്റ്, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ[7]
552015കോഴിക്കോട്കോഴിക്കോടുംപാലക്കാടുംഐടി@സ്കൂലിന്റെനേതൃത്വത്തിൽ വേദികളിൽ നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്,നവമാധ്യമ അപ്‌ഡേറ്റ്

കേരള സ്കൂൾ കലോത്സവം 2008-2009

നാല്പത്തിയൊമ്പതാമത് കേരള സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് വെച്ച് 2008 ഡിസംബർ 30 മുതൽ 2009 ജനുവരി 5 വരെയുള്ള കാലത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നയരേഖകൾ അനുസരിച്ചാണ്‌ ഈ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയിൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർ‌വ്വഹിച്ചു.[9]

കേരള സ്കൂൾ കലോത്സവം 2010


2010-ൽ കോഴിക്കോട് വെച്ച് നടന്ന അമ്പതാമത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ
അമ്പതാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോട് വെച്ച് 2010 ജനുവരി 9 മുതൽ ജനുവരി 15 വരെ കോഴിക്കോട് വെച്ച് നടന്നു. ജനുവരി 9-ന്‌ വൈകുന്നേരം കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബിയാണ്‌ സുവർണ്ണ ജൂബിലി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്[10]. കോഴിക്കോട് ജില്ലയാണ്‌ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്.

കേരള സ്കൂൾ കലോത്സവം 2011[തിരുത്തുക]

കേരള സ്കൂൾ കലോത്സവം 2012

കേരള സ്കൂൾ കലോത്സവം 2013

കേരള സ്കൂൾ കലോത്സവം 2014

പാലക്കാട് വെച്ച് നടക്കുന്ന അമ്പത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ
കേരളത്തിന്റെ അമ്പത്തി നാലാമത് 2014 ജനുവരി 19 മുതൽ ജനുവരി 25 വരെ പാലക്കാട് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം. അമ്പത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2014 ജനുവരി 19-നു് പാലക്കാട് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തു വച്ച് വീഡിയോ കോൺഫറൻസിങ്ങ് വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചടങ്ങിൽ ചലചിത്ര താരം ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ആതിഥേയരായപാലക്കാടിനെ 6 പോയന്റുകൾക്ക് പിന്നിലാക്കി ജേതാക്കളായി.

കേരള സ്കൂൾ കലോത്സവം 2015

എറണാകുളത്ത് വച്ചു നടത്താനിരുന്ന അമ്പത്തി അഞ്ചാമത് കേരള സ്കൂൾ കലോത്സവം 2015 മെട്രോയുടെ പണി നടക്കുന്നതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. 2015 ജനുവരി 15 മുതൽ 21 വരെയാണ് കലോത്സവം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ് അദ്ധ്യക്ഷനായിരുന്നു.

0 comments:

Post a Comment